This is our OLD WEBSITE, To VISIT Our NEW Website
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ - EWA യുടെ പ്രഥമ പൊതുയോഗം UAE യില്‍
[04 Deceber 2010 - 07:20 AM]
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ - EWA യുടെ പ്രഥമ പൊതുയോഗം 2010 ഡിസംബര്‍ 10 നു 2 PM നു അജ്മാന്‍ തണ്ടൂരി ഹണ്ട് റസ്റ്റോററെന്റ് ഹാളില്‍ (Ajman Tandoori Hut restaurant Hall ) വച്ചു നടക്കുന്നു. UAE യിലെ എടതിരിഞ്ഞി സ്വദേശികളായ എല്ലാവരും ഇതൊരു അറിയിപ്പായി കരുതി കുടുബസമേതം ഈ യോഗത്തില്‍ പങ്കെടുക്കണം എന്ന് EWA ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു
കാര്‍ഷിക വികസന പദ്ധതികള്‍ കാലതാമസം കൂടാതെ നടപ്പാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണം.
[28 November 2010 - 10:30 AM]
പടിയൂര്‍ പഞ്ചായത്തില്‍ കാര്‍ഷിക മേഖലക്ക് അനുയോജ്യമായ വികസന പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍ പുതിയ ഭരണ സമിതി തയ്യാറാവണം. നമ്മുടെ നാട്ടില്‍ വരുന്ന ഭൂരിപക്ഷം പച്ചക്കറികളും തമിഴ്നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്. മാസം തോറും ഉണ്ടാകാറുള്ള ഹര്‍ത്താലുകളും മറ്റു പല സമരങ്ങളും മൂലം കേരളത്തിലോ തമിഴ്നാട്ടിലോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പച്ചക്കറികളുടെ വരവ് കുറയുകയും ഇവിടെ വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യാറുണ്ട്. പ്രശ്നങ്ങള്‍ അവിടെ അവസാനിക്കുന്നില്ല, രാസ വളങ്ങളും മാരകമായ കീടനാശിനികള്‍ തളിച്ച് വരുന്ന പച്ചക്കറികളും മറ്റും അത് ഉപയോഗിക്കുന്നവര്‍ക്ക് പല രോഗങ്ങള്‍ക്കും കാലക്രമേണ കാരണമായേക്കാം. ഇപ്പോള്‍ തന്നെ പലതരം അസുഖങ്ങള്‍ക്ക് കാരണമാകുന്ന മാരക കീടനാശിനികളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. നമ്മുടെ കാലാവസ്ഥയില്‍ വളരുന്ന പച്ചക്കറികളും മറ്റും പഞ്ചായത്തിലെ ഓരോ വീടുകളിലും നട്ടുവളര്‍ത്തുകയാണ് ശാശ്വതമായ പരിഹാരം. ഇന്നു പലര്‍ക്കും താല്പര്യം ഉണ്ടെങ്കിലും അതിനു ആവശ്യമായ വിത്തുകള്‍, കൃഷി രീതികള്‍, നട്ടു വളര്‍ത്തേണ്ട സമയം, രാസവളത്തിനും മാരക കീടനാശിനികള്‍ക്കും പകരം ജൈവ കൃഷി രീതികള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായ അറിവ് ഇല്ലാത്തതാണ് കാരണം. ഇവിടെ കൃഷി ഭവനും, ഓരോ വാര്‍ഡ് മെമ്പര്‍മാര്‍ക്കും, പ്രാദേശിക സംഘടനകള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും നമ്മുടെ പഞ്ചായത്തില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു പ്രമുഖ സ്ഥാനം വഹിക്കാനാകും. ഇത്തരത്തില്‍ കേരളത്തിലെ പല പഞ്ചായത്തുകളിലും വിവിധ തരം പച്ചക്കറികള്‍ ഗ്രാമങ്ങളില്‍ ഓരോ പുരയിടത്തിലും ഉത്പാദിപ്പിക്കുന്ന പദ്ധതികള്‍ ഉണ്ട്. ഗ്രാമ പഞ്ചായത്തുകളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഗ്രാമീണ തലത്തില്‍ തന്നെ വില്‍ക്കാനുള്ള സംവിധാനങ്ങളും ഉണ്ട്. അത്തരം പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയിലെ പുരോഗതികളെ കുറിച്ച് പഠിച്ചു മാതൃകയാക്കി നമ്മുടെ പഞ്ചായത്തില്‍ കാര്‍ഷിക വികസന പദ്ധതികള്‍ കാലതാമസം കൂടാതെ നടപ്പാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണം.
എടതിരിഞ്ഞി ഡോട്ട് കോം വാര്‍ത്തക്കുള്ള ജനകീയ പ്രതികരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു
പടിയൂര്‍ ഗ്രാമപഞ്ചായത് കമ്മിറ്റി ശ്രദ്ധിക്കുവാന്‍ [29 November 2010 - 09:00 AM]
തൊഴിലുറപ്പ് പദ്ധതി കാന വൃത്തിയാക്കലും പുല്ലു പറിക്കലും അല്ലാതെ തരിശു ആയികിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ പച്ചകറികള്‍ കൃഷി
ചെയ്യുവാനുള്ള പദ്ധതി ആവിഷ്കരിക്കണം സ്ഥലത്തിന്റെ ഉടമസ്ഥന് ഒരു വിഹിതം കൊടുതുകൊണ്ടയിരിക്കണം ഇത്തരം പദ്ധതികള്‍ നടപ്പിലാക്കേണ്ടത് ഇതിലൂടെ തൊഴില്‍ നല്‍കുകയും അതിലൂടെ ഈ നാട് നന്നാക്കുകയും ചെയ്യാവുന്നതാണ് ഇതിനെല്ലാം പഞ്ചായത്ത് കമ്മിറ്റി തയ്യാറായാല്‍ ജനം അവരെ പൂവിട്ടു
പൂജിക്കും. ( പ്രതികരണം : ശ്രീ. മുതുപറമ്പില്‍ സുബ്രമണ്യന്‍, എടതിരിഞ്ഞി )
ശ്രീദേവി ടീച്ചര്‍ക്ക് വന്‍ സ്വീകരണം നല്‍കി.
[21 November 2010 - 07:05 PM]
ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ പി.ശ്രീദേവി ടീച്ചര്‍ക്ക് എടതിരിഞ്ഞിയില്‍ സ്വീകരണം നല്‍കി. എച്ച്.ഡി.പി. സമാജം ഹാളില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ അഡ്വ.തോമസ് ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ദാസന്‍ ഉപഹാര സമര്‍പ്പണം നടത്തി. അനിതാ രാധാകൃഷ്ണന്‍, ആലീസ് തോമസ്, സി.എം ഉണ്ണികൃഷ്ണന്‍, കെ.സി ബിജു, സുനന്ദ കൃഷ്ണന്‍, വി.വി രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സ്വീകരണ സമ്മേളനത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. സ്വീകരണ ചടങ്ങുകളുടെ 50 ല്‍ പരം ചിത്രങ്ങള്‍ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
നാടിന്‍റെ അഭിമാനമായ ശ്രീമതി. പി. ശ്രീദേവി ടീച്ചര്‍ക്ക് നവംബര്‍ 25 നു വന്‍ സ്വീകരണം
[21 November 2010 - 07:05 PM]
അവാര്‍ഡുകളെല്ലാം ഒരു വ്യക്തിയിലേക്ക് ഒരേ സമയം ഒഴുകിയെത്തുന്നത് അപൂര്‍വമായ സംഭവമാണ്. ഒരു ബഹുമുഖ പ്രതിഭയ്ക്ക് മാത്രമേ അത് ലഭിക്കുകയുള്ളൂ. അധ്യാപന രംഗത്തും കലാ സാഹിത്യ രംഗങ്ങളിലും തനതായ മികവു പുലര്‍ത്തുവാന്‍ ശ്രീദേവി ടീച്ചര്‍ക്ക് കഴിഞ്ഞു. അതോടൊപ്പം മികച്ച സംഘാടന ശേഷിയും ഹൃദ്യമായ പെരുമാറ്റവും ടീച്ചറെ ഇത്തരം അംഗീകാരങ്ങള്‍ക്ക് അര്‍ഹയാക്കിയ ഘടകങ്ങളാണ്. ഏറ്റവും നല്ല വിദ്യാരംഗം കല സാഹിത്യ വേദി കണ്‍വീനര്‍, തൃശൂര്‍ ജില്ലാ പി. ടി. എ. അധ്യാപക അവാര്‍ഡ്, സംസ്ഥാന അധ്യാപക അവാര്‍ഡ് ഇപ്പോള്‍ ദേശീയ അവാര്‍ഡും ടീച്ചര്‍ക്കുതന്നെ ലഭിച്ചു. അതും കാല വിളംബമില്ലാതെയും തുടര്‍ച്ചയായുമാണ് ടീച്ചറെ തേടിയെത്തിയത്.
ഈ അവാര്‍ഡുകള്‍ നേടുക വഴി ശ്രീദേവി ടീച്ചര്‍ നമ്മുടെ സ്കൂളിനെയും നമ്മുടെ പ്രദേശത്തേയും ദേശീയതലതലത്തോളം ഉയര്‍ത്തിയിരിക്കുന്നു. ഈ അത്യുന്നത ബഹുമതികളുടെ ഉടമയായ ടീച്ചറോട് നമ്മുടെ സ്കൂളിനും പ്രദേശത്തിനും ഉള്ള നന്ദിയും കടപ്പാടും പ്രകടമാക്കുന്നതിനു ടീച്ചര്‍ക്ക് ഹൃദ്യമായ ഒരു സ്വീകരണം ഒരുക്കുകയാണ്. 2010 നവംബര്‍ 25 വ്യാഴാഴ്ച 3 മണിക്ക് എച്. ഡി. പി. സമാജം ശ്രീനാരായണ ഹാളില്‍ ബഹു: അഡ്വക്കേറ്റ്. തോമസ് ഉണ്ണിയാടന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ബഹു: നിയമസഭാ സ്പീക്കര്‍ ശ്രീ. കെ. രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്യുന്നു. ബഹു: തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ്. ശ്രീ. കെ. വി. ദാസന്‍ ഉപഹാര സമര്‍പ്പണം നടത്തുന്നു.
ടീച്ചര്‍ക്ക് സ്വീകരണം നല്‍കുന്നതിനുള്ള കമ്മറ്റിയുടെ ജനറല്‍ കണ്‍വീനര്‍ സി. യു. മേഴ്സി ( ഹെഡ്മിസ്‌ട്രസ്, എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ ) ചെയര്‍പേഴ്സണ്‍ അജിത പീതാംബരന്‍ ( പ്രസിഡണ്ട്, പടിയൂര്‍ ഗ്രാമ പഞ്ചായത്ത്) എന്നിവരും സംഘാടക സമിതി ചെയര്‍മാന്‍ കെ. കെ. ഭരതന്‍, കണ്‍വീനര്‍ എം. ഡി. സുരേഷ് എന്നിവരുമാണ്. ശ്രീദേവി ടീച്ചറെ ആനയിച്ചുകൊണ്ടുള്ളഘോഷയാത്ര 2 P M നു പടിയൂര്‍ പഞ്ചായത്ത് പരിസരത്തുനിന്ന് ആരംഭിക്കുന്നു.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീമതി. പി. ശ്രീദേവി ടീച്ചര്‍ക്ക് സ്വീകരണം
[17 November 2010 - 11:00 AM]
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ അധ്യാപിക ശ്രീമതി. പി. ശ്രീദേവി ടീച്ചര്‍ക്ക് അര്‍ഹിക്കുന്ന രീതിയിലുള്ള സ്വീകരണം നല്‍കുന്നതിനു സ്റ്റാഫ്, പി. ടി. എ, മാനേജ്‌മന്റ്, വിദ്യാര്‍ത്ഥി - പൂര്‍വവിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങിയ വിപുലമായ കമ്മറ്റി രൂപവല്‍ക്കരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. നമ്മുടെ നാടിന്‍റെ പ്രശസ്തി അത്യുന്നതങ്ങളിലെത്തിച്ച ടീച്ചര്‍ക്ക് സ്വീകരണം നല്‍കുന്നതിനുള്ള കമ്മറ്റിയുടെ ജനറല്‍ കണ്‍വീനര്‍ സി. യു. മേഴ്സി ( ഹെഡ്മിസ്‌ട്രസ്, എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ ) ചെയര്‍പേഴ്സണ്‍ അജിത പീതാംബരന്‍ ( പ്രസിഡണ്ട്, പടിയൂര്‍ ഗ്രാമ പഞ്ചായത്ത്) എന്നിവരും രക്ഷാധികാരികളായി പി സി ചാക്കോ (എം പി ), തോമസ് ഉണ്ണിയാടന്‍ (എം എല്‍ എ ), അനിത രാധാകൃഷ്ണന്‍ (ജില്ല പഞ്ചായത്ത് മെമ്പര്‍), ആലീസ് തോമാസ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), വി വി രാജന്‍ മാസ്റ്റര്‍ (മാനേജര്‍, എച്ച് ഡി പി സമാജം ) എന്നിവരുമാണ്.
പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതി
[08 November 2010 - 04:30 PM]
പ്രസിഡന്റ് : അജിത പീതാംബരന്‍
വൈസ് പ്രസിഡന്റ് : കെ സി ബിജു
എല്ലാ ഭരണ സമിതി അംഗങ്ങളുടെ പേരും അവര്‍ക്ക് കിട്ടിയ വോട്ടും, അതിന്‍റെ ശതമാനവും വിശദമായി കൊടുത്തിട്ടുണ്ട് ഇവിടെ ക്ലിക്ക് ചെയ്യുക.
ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു.
[08 November 2010 - 04:20 PM]
ബൈക്കും എതിരെ വന്ന ആംബുലന്‍സും കൂട്ടിമുട്ടി രണ്ട് പേര്‍ മരിച്ചു. എടതിരിഞ്ഞി കോറാത്ത് അമ്പലത്തിനടുത്തു താമസിക്കുന്ന നെല്ലകത്ത് ശശിധരന്‍ മകന്‍ സജീഷ്(24), ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന്‍ സമീപം താമസിക്കുന്ന പാക്കിനികുളത്തില്‍ സീതിയുടെ മകന്‍ മുഹമ്മദ് ഷാഫിന്‍(25) എന്നിവരാണ് മരിച്ചത്. കാളമുറിയില്‍ വെച്ചായിരുന്നു അപകടം. ടെമ്പോ ട്രാവല്ലറിനെ മറി കടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വന്ന ആംബുലന്‍സില്‍ ബൈക്ക് ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ രണ്ട് പേരും ഓടുന്ന ടെമ്പോ ട്രാവല്ലറിന്റെ അടിയില്‍ വീഴുകയുമായിരുന്നു. രണ്ട് പേരും അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഞായറാഴ്ച രാത്രി ഏഴരക്കാണ് അപകടം നടന്നത്. രണ്ടു പേരും ഡ്രൈവിംഗ് സ്കൂള്‍ അധ്യാപകര്‍ ആണ്. എടമുട്ടത്തുള്ള സുഹൃത്തിന്റെ കല്യാണത്തിന് പോയി മടങ്ങുകയായിരുന്നു ഇരുവരും
Invest In Share Market
"Open A Trading & Demat Account With Us"
Real Securities & Financial Services
[ India Infoline Ltd ], 1st Floor, Abhiman Tower, Chandakkunnu,Irinjalakuda, Phone : 0480-2833552/2833553
[ A Complete Solution Provider For Equity & Related Investment Schemes]
ശ്രീനാരായണ ഹാളിന് നേരെ സമൂഹ്യ വിരുദ്ധരുടെ ആക്രമണം - ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു.
[05 November 2010 - 04:30 PM]
എടതിരിഞ്ഞി ശ്രീനാരായണ ഹാളിന് നേരെ സമൂഹ്യ വിരുദ്ധരുടെ ആക്രമണം. ആക്രമണത്തില്‍ ഹാളിന്റെ മുന്‍ വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ രാത്രി 11.30ഓടെ യായിരുന്നു സംഭവം. ഹാളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷമായിരുന്നു ആക്രമണം. ആക്രമണ ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോള്‍ ഒരാള്‍ ഓടി മറയുന്നതായി കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. അടുത്ത കാലത്തായി നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു. സമാജത്തിന്റെ പ്രവേശന കവാടം നശിപ്പിക്കാന്‍ മുമ്പ് ശ്രമം നടന്നിരുന്നു. കാട്ടൂര്‍ എസ്.ഐ സോണി മത്തായിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആധുനിക രീതിയില്‍ പണി കഴിപ്പിച്ച ഈ ഹാള്‍ ഇക്കഴിഞ്ഞ ജനുവരി 24 നു മന്ത്രി ശ്രീ. കെ. പി. രാജേന്ദ്രന്‍ ആണ് ഉത്ഘാടനം നിര്‍വഹിച്ചത്.
അണക്കത്തിപറമ്പില്‍ ഇണ്ണീരി മകന്‍ ഗംഗാധരന്‍ നിര്യാതനായി[30 October 2010 - 07:45 PM]
എടതിരിഞ്ഞി : അണക്കത്തിപറമ്പില്‍ ഇണ്ണീരി മകന്‍ ഗംഗാധരന്‍ (72 വയസ്സ്) നിര്യാതനായി. ഭാര്യ ശോഭ, മക്കള്‍: ഷിബു (ദുബായ്), ഷമ്മി (ദുബായ്), ഷെറിന്‍. മരുമക്കള്‍ : ഷൈനി, നിജ.
പടിയൂര്‍ - പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം
ഗ്രാമ പഞ്ചായത്ത് കക്ഷി നില ( ആകെ 14 ) : എല്‍ ഡി എഫ് : 7, എല്‍ ഡി എഫ് സ്വതന്ത്രര്‍ : 3, യു ഡി എഫ് : 4.
ബ്ലോക്ക് പഞ്ചായത്ത് പടിയൂര്‍ ഡിവിഷന്‍ (കോണ്‍ഗ്രസ്)
ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷന്‍ (സി.പി.ഐ)
ജില്ല പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന്‍ (സി.പി.ഐ)
ഗ്രാമ പഞ്ചായത്തിലെ വിജയികള്‍ക്ക് ലഭിച്ച ഭൂരിപക്ഷം, വാര്‍ഡില്‍ മൊത്തം വോട്ട് ചെയ്തതിന്‍റെ എത്ര ശതമാനം ആണ് ലഭിച്ചത് തുടങ്ങിയ വിവരങ്ങള്‍ [ 6 സ്ഥാനാര്‍ഥികള്‍ക്ക് മൊത്തം വോട്ട് ചെയ്തതിന്‍റെ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചു]
പടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഓരോ വാര്‍ഡിലും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട്, ജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം, മൊത്തം വോട്ടിന്‍റെ എത്ര ശതമാനം ആണ് വിജയിച്ചവര്‍ക്ക് ലഭിച്ചത് തുടങ്ങിയ വിശദ വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി - പടിയൂര്‍ പഞ്ചായത്ത് [ ജയപരാജയങ്ങളും ജനകീയ ആവശ്യങ്ങളും.]
[26 October 2010 - 07:45 PM]
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ ഫലം വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ 8 മണി മുതല്‍ വോട്ടു എണ്ണി തുടങ്ങും. ഈ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും സാധാരണ ജനം ഉറ്റു നോക്കുന്നത് അടുത്ത 5 വര്‍ഷം എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പഞ്ചായത്തില്‍ നടക്കും എന്നാണ്. പടിയൂര്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡിലും എന്തൊക്കെ കാര്യങ്ങള്‍ ആണ് ഇനി നടക്കുക എന്നതിനാണ് ഇനി പ്രസക്തി. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടാതെ കേരളത്തിലെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അല്ലെങ്കില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള പഞ്ചായത്തുകളെ മാതൃകയാക്കി നമ്മുടെ പഞ്ചായത്തിലും വ്യവസായ സംരംഭങ്ങള്‍ തുടങ്ങണം. ഒരു നല്ല വ്യവസായ സ്ഥാപനം നാട്ടില്‍ വന്നാല്‍ അനുബന്ധമായി ഒട്ടനവധി സംരംഭങ്ങള്‍ അല്ലെങ്കില്‍ പുതിയ സംരംഭങ്ങള്‍ വരാന്‍ ഉള്ള സാധ്യതകള്‍ ഉണ്ട്.
കൂടാതെ പടിയൂര്‍ പഞ്ചായത്തില്‍ നിന്ന് ഒട്ടനവധി ആളുകള്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. ഈ പ്രവാസി മലയാളികളുടെ സഹകരണത്തോടെ NRI വ്യവസായ സംരംഭങ്ങള്‍ നാട്ടില്‍ തുടങ്ങാന്‍ സാധിക്കണം. പടിയൂര്‍ പഞ്ചായത്തില്‍ ആര് ജയിച്ചാലും തോറ്റാലും അടുത്ത 20 വര്‍ഷത്തേക്കുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നമ്മുടെ പഞ്ചായത്തിനു മുന്നേറാന്‍ സാധിക്കൂ. അതില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ ഉത്തരവാദിത്വം ഉണ്ട്.
ഓരോ വാര്‍ഡിലും ഉള്ള ആവശ്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ആവശ്യപ്പെടാന്‍ ഒരു പൊതുവേദി എടതിരിഞ്ഞി ഡോട്ട് കോം ഒരുക്കുന്നു. ഓരോ വാര്‍ഡിലെയും ജനകീയ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് തുറന്നു എഴുതാന്‍ ഒരു പൊതുവേദി. കൂടാതെ നവംബര്‍ 1 , 2010 മുതല്‍ പടിയൂര്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡിലും നമ്മള്‍ തെരഞ്ഞെടുത്ത എല്ലാ ജനപ്രതിനിധികളും ഏതൊക്കെ ആവശ്യങ്ങള്‍ക്ക് ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നു ഈ വെബ് പേജില്‍ വിശദമായി കൊടുക്കുന്നതായിരിക്കും. "ജനകീയ ആവശ്യങ്ങള്‍" എന്ന പേജിലേക്ക് പോകുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
രണ്ടു മാസം നാട്ടില്‍നിന്നാല്‍ പ്രവാസികള്‍ക്ക് നികുതി - ആശങ്ക പടരുന്നു.
[16 October 2010 - 09:20 PM]
ഓഗസ്‌റ്റ് 31ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ ഡയറക്‌ട് ടാക്‌സ് കോഡ് പ്രകാരം ഇന്ത്യയില്‍ 'പ്രവാസി' എന്നതിന്റെ നിര്‍വചനംതന്നെ മാറുകയാണ്. വര്‍ഷം 59 ദിവസത്തിലധികം നാട്ടില്‍ തങ്ങുന്നവരെല്ലാം പുതിയ നിയമപ്രകാരം പ്രവാസിയല്ലാതായി മാറും. പലവട്ടമായി 59 ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങുന്ന പ്രവാസികള്‍പോലും വരുമാനത്തിനും സ്വത്തിനും നാട്ടില്‍ നികുതി നല്‍കാന്‍ നിര്‍ബന്ധിതരാകും.
രണ്ടുവര്‍ഷത്തിലൊരിക്കല്‍ രണ്ടുമാസത്തെ അവധിക്കു പോകുന്ന ചെറുകിട തൊഴിലാളികള്‍ മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി നാട്ടില്‍ തങ്ങേണ്ടിവരുന്ന ഗള്‍ഫിലെ ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ നിയമം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന ആശങ്ക ഗള്‍ഫില്‍ ശക്‌തമാവുകയാണ്. ഡി.ടി.എ.എ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഉടമ്പടി പ്രകാരം വരുമാനമുണ്ടാക്കുന്ന രാജ്യത്തു നികുതി നല്‍കുന്നവര്‍ ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ല. ഈ പരിരക്ഷ പക്ഷേ, സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ലഭിക്കില്ല. യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടിയില്‍ ഒപ്പിട്ടിരിക്കുന്നതിനാല്‍ ഇവിടങ്ങളിലെ പ്രവാസികള്‍ക്ക് നികുതി ഒഴിവാക്കാന്‍ സാധിക്കും.
പ്രവാസി എന്ന നിര്‍വചനം മാറുന്നതോടെ വരുമാനത്തിനു മാത്രമല്ല 10 ലക്ഷം രൂപയ്‌ക്കുമേലുള്ള മുഴുവന്‍ സ്വത്തിനും ഇന്ത്യയില്‍ നികുതി നല്‍കേണ്ടിവരും. ഗള്‍ഫിലെ ബാങ്ക് നിക്ഷേപം ബോണ്ട്, ഷെയറുകള്‍ എന്നിവയിലെ നിക്ഷേപം എന്നിവയെല്ലാം ഇതിനായി കണക്കാക്കും. നാട്ടിലെ സാധാരണക്കാരുടെ വരുമാന നികുതി അടവ് സുഗമമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടു വന്ന പുതിയ ഡയറക്‌ട് ടാക്‌സ് കോഡ് ഗള്‍ഫിലെ സാധാരണക്കാര്‍ക്കുപോലും ഭാരം ചുമത്തുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളിലെ പ്രവാസികള്‍ക്ക് ഇരട്ട നികുതിയില്‍നിന്നു പരിരക്ഷ നല്‍കുന്ന ഉടമ്പടിയില്‍ ഏതു സമയത്തും ഭേദഗതി വരുത്താന്‍ സാധ്യതയുള്ളതിനാല്‍ മുഴുവന്‍ പ്രവാസികള്‍ക്കും ഭാവിയില്‍ നികുതിഭാരം ചുമത്താന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
എടതിരിഞ്ഞി ഡോട്ട് കോം - തെരഞ്ഞെടുപ്പ് 2010 (വീഡിയോ)
[16 October 2010 - 03:30 PM]
2010 ലെ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ഭരണ നേട്ടങ്ങളും കോട്ടങ്ങളും വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കള്‍ വിലയിരുത്തുന്നു. ജയിച്ചു വന്നാല്‍ അടുത്ത 5 വര്‍ഷം എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ഈ തെരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫ്, യു. ഡി. എഫ്, ബി. ജെ. പി പഞ്ചായത്ത് തല നേതാക്കള്‍ക്ക് 20 മിനിട്ട് സമയം വീഡിയോ ആയി എടതിരിഞ്ഞി ഡോട്ട് കോം അനുവദിച്ചിട്ടുണ്ട്. നേതാക്കളുടെ വീഡിയോ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
പടിയൂര്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍
[07 October 2010 - 08:00 PM]
വാര്‍ഡ് 1 .
വി.ആര്‍.രമേശ് (സി.പി.ഐ) , എ. യു വേണുഗോപാല്‍ (കോണ്‍ഗ്രസ്), ഗംഗാധരന്‍(ബി.ജെ.പി)
വാര്‍ഡ് 2 . എടതിരിഞ്ഞി -
ചെമ്പോട്ടി ദേവസ്സി (കോണ്‍ഗ്രസ്), രാകേഷ് കെ.എം.(സ്വതന്ത്രന്‍), ഒ.കെ.രാമകൃഷ്ണന്‍ (സി.പി.ഐ), ശിവകുമാര്‍ പി. എസ്ശിവകുമാര്‍ (സ്വതന്ത്രന്‍)
വാര്‍ഡ് 3 . പോത്താനി (വനിതാസംവരണം) -
എലിസബത്ത് (കോണ്‍ഗ്രസ്), ബേബി ലോഹിതാക്ഷന്‍ (സി.പി.ഐ), സുനിത (ബി.ജെ.പി), ഗ്രേസി (സ്വതന്ത്ര)
വാര്‍ഡ് 4 . പോത്താനി ഈസ്റ്റ് (പട്ടികജാതി വനിതാ സംവരണം) -
ലതിക മണി (സി.പി.ഐ) , സുനന്ദ ശേഖരന്‍ (കോണ്‍ഗ്രസ്) .
വാര്‍ഡ് 5 . ശിവകുമാരെശ്വരം ഈസ്റ്റ് (വനിതാസംവരണം) -
ശശികല ശോഭന്‍ദാസ് (സ്വതന്ത്ര), സരിത മോഹനന്‍ (ബി.ജെ.പി) സുകുമാരി മോഹന്‍ദാസ്(കോണ്‍ഗ്രസ്) .
വാര്‍ഡ് 6 . കോടംകുളം -
ഗിരീഷ് കുമാര്‍ (ബി.ജെ.പി), ഇ.ഒ.ജോര്‍ജ് (കോണ്‍ഗ്രസ്), ടി.എന്‍.സുരേന്ദ്രന്‍ (സി.പി.ഐ).
വാര്‍ഡ് 7 . പടിയൂര്‍ -
കെ.കെ.പ്രഭാകരന്‍ (കോണ്‍ഗ്രസ് ), പി.ആര്‍.സദാനന്ദന്‍ (സി.പി.എം), രജനീഷ് പി.ആര്‍ (സ്വതന്ത്രന്‍), രഞ്ജിത്ത് കുമാര്‍ (ബി.ജെ.പി)
വാര്‍ഡ് 8 . വൈക്കം (വനിതാസംവരണം) -
ജോസഫിന്‍ റോഡ്രിഗസ് (സ്വതന്ത്ര), ഡാര്‍ലി ഡേവിസ് (കോണ്‍ഗ്രസ്) , സ്മിത സി.കെ.(സ്വതന്ത്ര).
വാര്‍ഡ് 9 . വളവനങ്ങാടി (വനിതാ സംവരണം) -
ഓമന ബാബു വി.സി(സ്വതന്ത്ര), തുഷാരബിന്ദു ഷിജിന്‍ (കോണ്‍ഗ്രസ്) , ലത വാസു (സി.പി.എം), സ്റ്റെല്ല (സ്വതന്ത്ര).
വാര്‍ഡ് 10 . മാരംകുളം (വനിതാ സംവരണം) -
മുനീറ മൂസ (സ്വതന്ത്ര), ഹാജിറ റഷീദ് (കോണ്‍ഗ്രസ്) .
വാര്‍ഡ് 11 . ചരുംതറ -
ടി.കെ.വിശ്വംഭരന്‍ മാസ്റ്റര്‍ (സി.പി.എം), സുനന്ദ ഉണ്ണികൃഷ്ണന്‍ (കോണ്‍ഗ്രസ്) , ചന്ദ്രന്‍ (ബി.ജെ.പി ), സുനന്ദ (സ്വതന്ത്ര)
വാര്‍ഡ് 12 . ശിവകുമാരെശ്വരം (വനിതാ സംവരണം) -
അജിത (സ്വതന്ത്ര), അജിത പീതാംബരന്‍ (സ്വതന്ത്ര), പ്രിയ ചന്ദ്രന്‍ (ബി.ജെ.പി), ലീന (കോണ്‍ഗ്രസ്) .
വാര്‍ഡ് 13 . ചെട്ടിയാല്‍ സൌത്ത് -
കെ.സി.ബിജു (സി.പി.ഐ), എം.വി.ലാലു(കോണ്‍ഗ്രസ്), ജോഷി എം.കെ.(ബി.ജെ.പി).
വാര്‍ഡ് 14 . കാക്കാത്തുരുത്തി -
എം.കെ.ജോളി( കേരള കോണ്‍ഗ്രസ് മാണി വിഭാഗം), മണികണ്ഠന്‍ കെ.കെ(സ്വതന്ത്രന്‍), മണികണ്ഠന്‍ (സ്വതന്ത്രന്‍), സൂരജ് കെ.എസ്.(സി.പി.എം), സൂരജ് കെ.സി (സ്വതന്ത്രന്‍)
പറക്കും തളികകള്‍ ബ്രിട്ടന്റേയും അമേരിക്കയുടേയും ആണവായുധം നോട്ടമിടുന്നു
[28 Sept 2010 - 09:00 PM]
ബ്രിട്ടന്റേയും അമേരിക്കയുടേയും ആണവായുധ സംഭരണകേന്ദ്രങ്ങളില്‍ 1948 മുതല്‍ പറക്കുംതളികകളെ കണ്ടുവരുന്നതായി ഒരു കൂട്ടം യുഎസ് വായുസേനാ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. കേന്ദ്രങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടു പറക്കുന്ന ഇവ, ഒരിക്കല്‍ ബ്രിട്ടണിലെ സഫോകിലുളള നിലയത്തില്‍ ഇറങ്ങി അവിടുത്തെ ആയുധങ്ങള്‍ നിര്‍വീര്യമാക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. മുന്‍ അമേരിക്കന്‍ വൈമാനികനായിരുന്ന ക്യാപ്റ്റന്‍ റോബേട്ട് സലസ് ഈ അന്യഗ്രഹ ജീവികളെ നേരില്‍ കണ്ട വ്യക്തിയാണെന്ന് പറയുന്നു. 1967ല്‍ പടിഞ്ഞാറന്‍ അമേരിക്കയിലെ മൊണ്ടാനയില്‍ സ്ഥിതിചെയ്യുന്ന മാംസ്‌റ്റോം എയര്‍ഫോഴ്‌സ് ബേസില്‍ വച്ചാണ് റോബേട്ട് ആദ്യമായി ഇവയെ കണ്ടത്. പറക്കുംതളിക, എയര്‍ഫോഴ്‌സ് ബേസിനു നേരെ മുകളില്‍ വായുവില്‍ നിശ്ചലമായി നിന്നയുടന്‍ പത്ത് ആണവമിസൈലുകള്‍ കുറെ നേരത്തേക്ക് പ്രവര്‍ത്തനരഹിതമായി. റോബേട്ടിന് അന്ന് ഡ്യൂട്ടിയുണ്ടായിരുന്നു. തങ്ങളുടെ മിസൈലുകളോട് ഇവയ്ക്ക് പ്രത്യേക താല്പര്യമുളളതായി റോബേട്ട് പറയുന്നു. അധികം ആഴ്ചകള്‍ കഴിയുംമുമ്പ് മറ്റൊരു നിലയിത്തിലും ഇതുതന്നെ സംഭവിച്ചു. പറക്കുംതളികകളെ കണ്ട മറ്റൊരു വ്യക്തിയാണ് കേണല്‍ ചാള്‍സ് ഹാള്‍ട്ട്. 1980ല്‍ റോയല്‍ എയര്‍ഫോഴ്‌സ് നിലയത്തില്‍ എത്തിയ പറക്കുംതളിക അവിടെ പ്രകാശകിരണങ്ങള്‍ ചൊരിഞ്ഞു. ഉടനെ ആണവശേഖര കേന്ദ്രത്തില്‍ അന്യവസ്തു ഇറങ്ങിയതായി മിലിറ്ററി റേഡിയോയില്‍ മുന്നറിയിപ്പും കേട്ടതായി ഹാള്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ഗ്രഹം സന്ദര്‍ശിയ്ക്കുന്ന അന്യഗ്രഹവാസികള്‍ക്ക് ആണവായുധങ്ങളുടെ കാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ടെന്ന് തോന്നുന്നതായി ഹാള്‍ട്ട് പറഞ്ഞു. ഹാള്‍ട്ട് ഉള്‍പ്പെടുന്ന ആറ് യുഎസ് മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പക്കല്‍ പറക്കുംതളികകളെ കണ്ട 120 സൈനിക ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രമുണ്ട്.
കാട്ടൂര്‍ ഡിവിഷന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അനിത രാധാകൃഷ്‌ണന്‍[27 Sept 2010 - 07:45 PM]
തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അനിത രാധാകൃഷ്‌ണനെ പ്രഖ്യാപിച്ചു. എടതിരിഞ്ഞി കിണറ്റേരപറമ്പില്‍ രാധാകൃഷ്‌ണന്റെ ഭാര്യയാണ് അനിത. എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് അനിത. മഹിളാ സംഘത്തിന്‍റെ എടതിരിഞ്ഞി പഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ ദുബായില്‍ രൂപീകരിച്ചു.
[25 Sept 2010 - 12:30 PM]
ദുബായിലെ എടതിരിഞ്ഞി സ്വദേശികള്‍ കരാമയില്‍ കഴിഞ്ഞ ദിവസം ( 24 സെപ്റ്റംബര്‍) യോഗം ചേര്‍ന്ന് എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ (Edathirinji Welfare Association - EWA ) രൂപവല്‍ക്കരിച്ചതായി ഭാരവാഹികള്‍ എടതിരിഞ്ഞി ഡോട്ട് കോമിനെ അറിയിച്ചു.
പ്രിയദര്‍ശിനി റോഡിനു ശാപ മോക്ഷം
[25 Sept 2010 - 11:40 AM]
പടിയൂര്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലെ പ്രിയദര്‍ശിനി റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എം. എല്‍. എ. ശ്രീ. തോമസ് ഉണ്ണിയാടന്‍ ആദ്യം 2 ലക്ഷവും റോഡിന്‍റെ കാന നിര്‍മ്മാണത്തിനായി 2 ലക്ഷവും (മൊത്തം 4 ലക്ഷം) അനുവദിച്ചു. ശ്രീ. പി. സി. ചാക്കോ എം പി യുടെ ഫണ്ടില്‍ നിന്ന് 3 ലക്ഷം രൂപയും അനുവദിച്ചതായി റോഡ് നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ ശ്രീ. കൊല്ലംപറമ്പില്‍ ശിവരാമന്‍ എടതിരിഞ്ഞി ഡോട്ട് കോമിനെ അറിയിച്ചു.
പടിയൂര്‍ പഞ്ചായത്ത് എല്‍ ഡി എഫ് മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു
[24 Sept 2010 - 11:20 AM]
പടിയൂര്‍ പഞ്ചായത്ത് എല്‍ ഡി എഫ് 501 അംഗ തെരഞ്ഞെടുപ്പു കമ്മറ്റി രൂപീകരിച്ചു. കമ്മറ്റിയുടെ ചെയര്‍മാന്‍ ആയി പി. ജെ. വിശ്വനാഥന്‍, സെക്രട്ടറി ആയി . വി. രാമകൃഷ്ണന്‍, ട്രഷറര്‍ ആയി എ. കെ. അനന്തശയനന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു . പഞ്ചായത്തിലെ മുഴുവന്‍ സ്ഥാനാര്‍ഥി കളെ യും പ്രഖ്യാപിച്ചു. (1) വി.ആര്‍. രമേഷ്, (2) ഒ.കെ. രാമകൃഷ്ണന്‍ (3) ബേബി ലോഹിതാക്ഷന്‍ (4) ലതിക മണി (5) ശശികല ശോഭന്‍ദാസ് (6) ടി.എന്‍. സുരേന്ദ്രന്‍ (7) പി.ആര്‍. സദാനന്ദന്‍ (8) ജോസഫിന്‍ റോഡ്രിക്സ് (9) ലത വാസു (10) മുനീറ മൂസ (11) ടി .കെ. വിശ്വംഭരന്‍ മാസ്റ്റര്‍ (12) അജിത പീതാംബരന്‍ (13) കെ.സി. ബിജു (14) കെ.എസ്. സൂരജ്.
- എടതിരിഞ്ഞിക്ക് അഭിമാനിക്കാവുന്ന നിമിഷം -
[06 Sept 2010 - 8:30 PM]
മികച്ച അധ്യാപികക്കുള്ള ദേശീയ അവാര്‍ഡ് ശ്രീദേവി ടീച്ചര്‍ക്ക് രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ സമ്മാനിച്ചു.
അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ്, തൃശൂര്‍ ജില്ലയിലെ മികച്ച അധ്യാപികക്കുള്ള പി ടി എ പുരസ്ക്കാരം എന്നിവ ഇതിനകം ലഭിച്ചിട്ടുണ്ട്.
പാപ്പാത്തുമുറി റോഡ് പൂര്‍ണ്ണമായി ടാര്‍ ചെയ്യാന്‍ തീരുമാനം.
[06 Sept 2010 - 9:30 PM]
പാപ്പാത്തുമുറി റോഡ് ടാര്‍ ചെയ്യുന്നതിനും നിലവില്‍ ടാര്‍ ചെയ്ത ഭാഗങ്ങള്‍ റീ ടാറിംഗ് നടത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച Flood Relief Fund ആയ 5 ലക്ഷം രൂപ വിനിയോഗിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പാപ്പാത്തുമുറി ശ്രീ പടിഞ്ഞാറേക്കര മോഹനന്‍ അവര്‍കളുടെ വസതിയില്‍ സെപ്റ്റംബര്‍ 6 നു രാവിലെ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ. പി. മണിയുടെ അധ്യക്ഷതയില്‍ നാട്ടുകാരുടെ യോഗം ചേര്‍ന്ന് റോഡ് നിര്‍മ്മാണത്തിനായി ഗുണഭോക്തൃ കമ്മറ്റി രൂപവല്‍ക്കരിച്ചു. കണ്‍വീനര്‍ ആയി ശ്രീ. ഐക്കര ജോസിനെയും ചെയര്‍മാന്‍ ആയി ശ്രീ. പി. രാജഗോപാലിനെയും തെരഞ്ഞെടുത്തു. അന്നേ ദിവസം തന്നെ പടിയൂര്‍ പഞ്ചായത്തിലെ എസ്. എന്‍. വി. റോഡ്, അന്നപൂര്‍ണേശ്വരി റോഡ്, തറയില്‍ റോഡ് എന്നിവയുടെ നിര്‍മ്മാണത്തിനായി ഗുണഭോക്തൃ കമ്മറ്റി രൂപവല്‍ക്കരിച്ചു.